Kerala
തിരൂരില്‍ ഒന്നാംക്ലാസ് വിദ്യാര്‍ഥി കുളത്തില്‍വീണ് മരിച്ചു
ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്

തിരൂര്‍ | തിരൂരില്‍ ആറ് വയസുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. പറവണ്ണ അരിക്കാഞ്ചിറ സ്വദേശി മേലേപുറത്ത് വളപ്പില്‍ ഷിഹാബിന്റെയും ഷാഹിദയുടെയും മകന്‍ എം വി മുഹമ്മദ് ഷെഹ്സിനാണ് മരിച്ചത്.
ഉമ്മയുടെ വീട്ടില്‍ വിരുന്നെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. അങ്ങാടി കോട്ടത്തറ പഞ്ചായത്ത് കുളത്തിലാണ് കുട്ടി വീണത്.
താഴെപ്പാലം ഫാത്തിമ മാതാ ഇംഗ്ലീഷ് മിഡിയം എല്‍ പി സ്‌കൂള്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ഷെഹ്‌സിന്‍.
---- facebook comment plugin here -----