Connect with us

Kerala

തിരൂരില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തില്‍പ്പെട്ടു

വല കടലില്‍ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത്

Published

|

Last Updated

മലപ്പുറം  | തിരൂരില്‍നിന്നും മത്സ്യബന്ധനത്തിനുപോയ തൊഴിലാളികള്‍ സഞ്ചരിച്ച ബോട്ട് അപകടത്തില്‍പെട്ടു. കനത്ത കാറ്റിനെയും മഴയെയും തുടര്‍ന്നാണ് ബോട്ട് നടുക്കടലില്‍ അപകടത്തില്‍പെട്ടത്.

ഇവര്‍ സഞ്ചരിച്ചിരുന്ന ബോട്ടിന്റെ മേല്‍ക്കൂര തകര്‍ന്നു. വല കടലില്‍ ഉപേക്ഷിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെട്ടത്. ബോട്ടിലുണ്ടായിരുന്ന 50 പേരും രക്ഷപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.

 

Latest