National
ആന്ധ്രാപ്രദേശില്‍ തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം കൊള്ളയടിച്ചു
മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജിനെ അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിച്ചു
അമരാവതി| ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ചു. ഇയാളില്‍ നിന്ന് സംഘം നാലര ലക്ഷം രൂപ കൊള്ളയടിക്കുകയും ചെയ്തു. പുംഗനൂരിലെ നക്കബണ്ട മേഖലയിലാണ് സംഭവം.
പാലമേനരു മാര്‍ക്കറ്റിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന ലോക രാജ് എന്ന കര്‍ഷകനെ അക്രമികള്‍ ബിയര്‍ കുപ്പികള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ കൈവശമുണ്ടായിരുന്ന നാലര ലക്ഷം രൂപ കൈക്കലാക്കി. ആക്രമണം നടത്തുമ്പോള്‍ പ്രതികള്‍ മയക്കുമരുന്ന് ലഹരിയിലായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പുങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നിലവില്‍ കിലോയ്ക്ക് 200 രൂപയിലധികം വിലയിലാണ് തക്കാളി വില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ ഇതിന്റെ വില 300 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. ഈ മാസം ആദ്യം കര്‍ണാടകയിലെ ഹാസന്‍ ജില്ലയിലെ ബേലൂര്‍ താലൂക്കിലെ ഗോണി സോമനഹള്ളി ഗ്രാമത്തിലെ ഫാമില്‍ നിന്ന് രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന തക്കാളി മോഷണം പോയിരുന്നു.