National
അഞ്ച് മാസം പ്രായമായ കുഞ്ഞിനെ തെരുവുനായ കടിച്ചുകൊന്നു
കുഞ്ഞിന്റെ അമ്മ വീട്ടുജോലികളുടെ ഭാഗമായി പുറത്തുപോയപ്പോഴാണ് ദാരുണമായ സംഭവം.

ഹൈദരാബാദ് | തെലങ്കാനയിലെ വികാരാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിൽ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു കൊന്നു. കുഞ്ഞിന്റെ അമ്മ വീട്ടുജോലികളുടെ ഭാഗമായി പുറത്തുപോയപ്പോഴാണ് ദാരുണമായ സംഭവം.
ഒറ്റമുറി വീടിനുള്ളിൽ കയറിയ നായ, ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ നായയെ കൊന്നതായി പോലീസ് പറഞ്ഞു.
കുട്ടിയുടെ മാതാപിതാക്കൾ ഒരു സ്റ്റോൺ പോളിഷിംഗ് യൂണിറ്റിലാണ് ജോലി ചെയ്യുന്നത്.
---- facebook comment plugin here -----