Connect with us

Kerala

പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു

ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി

Published

|

Last Updated

പാലക്കാട്  | പിതാവിനൊപ്പം ചികിത്സക്കെത്തിയ അഞ്ച് വയസുകാരന്‍ കിണറ്റില്‍ ചാടി മരിച്ചു. പാലക്കാട് ആനക്കര സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ സെന്ററിലായിരുന്നു ദാരുണ സംഭവം. കൂറ്റനാട് സ്വദേശികളായ സുരേഷ്- വിദ്യ ദമ്പതികളുടെ മകന്‍ ആഘോഷ് ആണ് മരിച്ചത്.

പിതാവ് സുരേഷിനൊപ്പം ഹൈപ്പര്‍ ആക്ടീവ് കുട്ടികള്‍ക്കുള്ള തെറാപ്പി പരിശീലനത്തിനെത്തിയതായിരുന്നു കുട്ടി. കുട്ടിയെ രക്ഷിക്കാന്‍ സുരേഷും കൂടെ കിണറ്റില്‍ ചാടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും

 

Latest