Connect with us

Kerala

അര്‍ജുന്റെ ലോറി കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിക്കും; കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍

മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ട്.

Published

|

Last Updated

ബെംഗളുരു| കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ലോറി കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് നിര്‍മിക്കുമെന്ന് കാര്‍വാര്‍ എം എല്‍ എ സതീഷ് സെയില്‍. അര്‍ജുന്റെ ട്രക്ക് കണ്ടെത്താന്‍ ഇന്നും ശ്രമം തുടരുകയാണ്. ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് തിരച്ചിലിന് പ്ലാന്‍ ബി, മത്സ്യബന്ധന വള്ളങ്ങള്‍ എത്തിച്ചിട്ടുണ്ടെന്ന് എം എല്‍ എ പറഞ്ഞു.

മഴ തുടരുന്നതിനാല്‍ നദിയില്‍ ശക്തമായ അടിയൊഴുക്കുണ്ട്. മഴ കുറയാന്‍ കാത്തിരിക്കണമെന്നും മറ്റ് വഴികള്‍ ഇല്ലെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിരുന്നു.  കാലാവസ്ഥ അനുകൂലമായാലേ സ്‌കൂബ ഡൈവര്‍മാര്‍ക്ക് നദിയില്‍ ഇറങ്ങാന്‍ സാധിക്കുകയുള്ളൂ. ഡ്രെഡ്ജര്‍ ഉള്‍പ്പെടെ എത്തിക്കാന്‍ കാലാവസ്ഥ തടസ്സമാണ്. ഇന്ന് മുതല്‍ വരുന്ന മൂന്ന് ദിവസം ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ്.

കേരള മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രിമാരായ പി എ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും ഇന്നുച്ചയോടെ ഷിരൂരിലെത്തും. അര്‍ജുന് വേണ്ടിയുള്ള തിരച്ചിലില്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.

 

 

 

 

Latest