Connect with us

Kerala

അട്ടപ്പാടിയില്‍ ജോലികഴിഞ്ഞ് മടങ്ങിയ വനംവകുപ്പ് വാച്ചറെ കാണാതായതായി പരാതി

ഇന്നലെ 11 മണിക്ക് പ്ലാമരം പച്ചമല മലവാരത്ത് മുരുകനടങ്ങുന്ന സംഘം പരിശോധനക്ക് പോയിരുന്നു.

Published

|

Last Updated

അഗളി | വനം വകുപ്പ് വാച്ചറെ കാണാതായതായി പരാതി.ഒമ്മല ഫോറസ്റ്റ് സ്‌റ്റേഷനിലെ മുരുകനെയാണ് കാണാതായത്. ഇന്നലെ 11 മണിക്ക് പ്ലാമരം പച്ചമല മലവാരത്ത് മുരുകനടങ്ങുന്ന സംഘം പരിശോധനക്ക് പോയിരുന്നു.ഇവിടെ നിന്നും ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുരുകനെ കാണാതായത്.

മുരുകന് മുന്‍പ് സ്ട്രോക്ക് വന്നതിനാല്‍ താഴെ ക്യാംപ് ഷെഡിലേക്ക് പോവാനായി സഹപ്രവര്‍ത്തകര്‍ നിര്‍ദേശിക്കുകയായിരുന്നു.തിരികെ പോയ മുരുകനെ കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാവുകയായിരുന്നു.

മുരുകന്‍ പോവാനിടയുള്ള സ്ഥലങ്ങളും ബന്ധുവീടുകളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest