Connect with us

feature

നാദം നെഞ്ചിലേറ്റി വേറിട്ട വഴിയിൽ ഒരു വനശാസ്ത്രജ്ഞന്‍

വനശാസ്ത്ര രംഗത്ത് ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരം ഡോ. കണ്ണന്‍ വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഉപ്പുരസമേറിയ മണ്ണിനു യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സര്‍വീസ് അമേരിക്കയില്‍ വെച്ച് നടത്തിയ വന ജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളിയായിരുന്നു. എഫ് എ ഒ ഏകോപിപ്പിച്ച ആഗോള വന ജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു.യുനെസ്‌കോ അന്താരാഷ്ട്ര തലത്തില്‍ വികസിപ്പിച്ച ഡാറ്റാ അനാലിസിസ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പരിശീലനം നേടി. ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിർണയിക്കുന്ന സാങ്കേതിക വിദ്യക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റ് നേടിയിരുന്നു.

Published

|

Last Updated

ദ്യോഗിക തിരക്കുകള്‍ക്കിടയിലും സംഗീതത്തെയും കലയെയും നെഞ്ചോട് ചേര്‍ത്ത് പിടിച്ച് ഈ വനശാസ്ത്രജ്്ഞന്‍ വേറിട്ട വഴി സഞ്ചരിക്കുകയാണ്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ തൃശൂരിലെ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തിന്റെ (കെ എ ഫ് ആര്‍ ഐ) ഡയറക്ടറായ ഡോ. കണ്ണന്‍ സി എസ് വാര്യര്‍ക്ക്, ഗവേഷണവും പഠനവുമായുള്ള തിരക്കുകള്‍ക്കിടയിലും സംഗീതത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയില്ല.

ചെറുപ്പത്തിലേ തുടങ്ങിയ സംഗീത സപര്യ, തന്റെ ജോലിത്തിരക്കുകള്‍ക്കിടയിലും നെഞ്ചോട് ചേര്‍ക്കുകയാണ് ആലപ്പുഴ ഹരിപ്പാട് സ്വദേശിയായ ഈ വനശാസ്ത്രജ്ഞന്‍. ആലാപനവും സംഗീത സംവിധാനവും പാഷനാക്കിയ കണ്ണൻ വാര്യര്‍ ഇതിനകം 200ലധികം ഗാനങ്ങളാണ് യൂട്യൂബിലൂടെ പുറത്തിറക്കിയത്. 2020ല്‍ വനമഹോത്സവത്തില്‍ ഹിറ്റായ കേരള സംസ്ഥാന വനം വകുപ്പിന്റെ തീം സോംഗ് ഗായകന്‍ പി ജയചന്ദ്രന്‍ ആലപിച്ച “കാടറിവിന്’ സംഗീമൊരുക്കിയത് കണ്ണന്‍ വാര്യരാണ്.

2022ല്‍ രാജ്യാന്തര വനദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ ബാങ്കോക്കില്‍ നടത്തിയ ബോധവത്കരണ പരിപാടിയില്‍ സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. മകന്‍ അമൃത് വാര്യര്‍ക്കൊപ്പം ചേര്‍ന്നു ഈ ജുഗല്‍ബന്ദി ഓണ്‍ലൈനായാണ് അവതരിപ്പിച്ചത്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി യജുര്‍വേദം ആസ്പദമാക്കി കണ്ണന്‍ വാര്യര്‍ സംഗീതം നല്‍കി ആലപിച്ച പ്രകൃതി വന്ദനം രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു.

2014ല്‍ ദശപുഷ്പം, ലളിതം എന്ന പേരുകളില്‍ രണ്ട് കര്‍ണാടക സംഗീത ആല്‍ബങ്ങളും സി ഡി രൂപത്തില്‍ പുറത്തിറക്കിയിരുന്നു. “ദശപുഷ്പത്തില്‍ കണ്ണന്‍ വാര്യരുടെ പിതാവ് പ്രൊഫ. എന്‍ എം സി വാര്യര്‍ എഴുതിയ മൂന്ന് പാട്ടുകളുമുണ്ട്. മക്കളായ അമൃത് വാര്യര്‍, അനിരുദ്ധ് വാര്യര്‍ എന്നിവര്‍ക്കൊപ്പം ഒട്ടേറെ പരിപാടികളും ചെയ്തിട്ടുണ്ട്. സംഗീതത്തില്‍ അഭിരുചിയുള്ള എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ രണ്ട് പേരും പാടുകയും സംഗീത ഉപകരണങ്ങള്‍ വായിക്കുകയും ചെയ്യും.

ആകാശവാണിയില്‍ അനൗണ്‍സറായി പ്രവര്‍ത്തിച്ചിട്ടുള്ള കണ്ണന്‍ വാര്യര്‍ കേരള സംസ്ഥാന യുവജനോ ത്സവത്തില്‍ പത്ത് വര്‍ഷത്തിലേറെ വിധി കര്‍ത്താവുമായിരുന്നു. അമ്മ ശ്രീദേവി വാര്യരാണ് സംഗീതത്തിലെ ആദ്യഗുരു. അഷ്ടപദി ഗായിക രത്‌നം ബഹുമതി ലഭിച്ച വ്യക്തിയാണ് അമ്മ. ഐ എഫ് ജി ടി ബിയില്‍ ചീഫ് സയന്റിസ്റ്റ് ആയ ഭാര്യ ഡോ. രേഖ വാര്യര്‍ പിന്തുണയുമായി ഒപ്പമുണ്ട്.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ദേശീയ വനഗവേഷണ സ്ഥാപനമായ കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്‌സ് ആന്‍ഡ് ട്രീ ബ്രീഡിംഗില്‍ ചീഫ് സയന്റിസ്റ്റ് ആയി ജോലി നോക്കി വന്നിരുന്ന കണ്ണ ൻ വാര്യര്‍ അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് പീച്ചിയിലുള്ള കേരള വന ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടറായെത്തിയത്.

വനശാസ്ത്ര രംഗത്ത് ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള ദേശീയ പുരസ്‌കാരം ഡോ. കണ്ണന്‍ വാര്യര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലാദ്യമായി ഉപ്പു രസമേറിയ മണ്ണിനു യോജിച്ച കാറ്റാടിയുടെ മൂന്ന് ക്ലോണുകളെ വികസിപ്പിച്ചിരുന്നു. യുനൈറ്റഡ് സ്റ്റേറ്റ്സ് ഫോറസ്റ്റ് സര്‍വീസ് അമേരിക്കയില്‍ വെച്ച് നടത്തിയ വന ജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളിയായിരുന്നു.

എഫ് എ ഒ ഏകോപിപ്പിച്ച ആഗോള വന ജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു. യുനെസ്‌കോ അന്താരാഷ്ട്ര തലത്തില്‍ വികസിപ്പിച്ച ഡാറ്റാ അനാലിസിസ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പരിശീലനം നേടി. ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ച് വനത്തോട്ടങ്ങളുടെ വിളവ് നിർണയിക്കുന്ന സാങ്കേതിക വിദ്യക്ക് സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റ് നേടിയിരുന്നു.

---- facebook comment plugin here -----

Latest