Connect with us

Ongoing News

മൊബൈല്‍ ബാറ്ററി പൊട്ടിത്തെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരുക്ക്

ഉപേക്ഷിച്ച മൂന്ന് മാസം മുന്‍പ് വാങ്ങിയ ബാറ്ററിയാണ് കുട്ടി കളിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്

Published

|

Last Updated

മാനന്തവാടി | മാനന്തവാടിക്കടുത്ത് കണിയാരത്ത് മൊബൈല്‍ ഫോണ്‍ ബാറ്ററി പൊട്ടിതെറിച്ച് നാല് വയസുകാരന്റെ കണ്ണിന് പരുക്കേറ്റു. കണിയാരം സ്വദേശിയായ സന്ദീഷിന്റെ മകനാണ് കഴിഞ്ഞ ദിവസം  പരുക്കേറ്റത്.

ഫോണിന്റെ ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മൂന്ന് മാസം മുന്‍പ് പുതിയ ബാറ്ററി വാങ്ങിയിരുന്നു. എന്നാല്‍, ആ ബാറ്ററിയിലും ചാര്‍ജ് നില്‍ക്കാത്തതിനാല്‍ മാറ്റി വീണ്ടും പുതിയ ബാറ്ററി വാങ്ങുകയും ചെയ്തു. ഇത്തരത്തില്‍ ഉപേക്ഷിച്ച മൂന്ന് മാസം മുന്‍പ് വാങ്ങിയ ബാറ്ററിയാണ് കുട്ടി കളിക്കുന്നതിനിടെ പൊട്ടിതെറിച്ചത്. കുട്ടിയുടെ കരച്ചില്‍ കേട്ടതിനെ തുടർന്ന് ഓടിയെത്തിയ മാതാപിതാക്കള്‍ കണ്ണിന് പരുക്കേറ്റ കുട്ടിയെയും സമീപത്ത് കത്തിക്കരിഞ്ഞ ബാറ്ററിയും കാണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ ആദ്യം വയനാട് മെഡിക്കല്‍ കോളജിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. ബാറ്ററി ഏത് കമ്പനിയുടേതാണെന്ന് വ്യക്തമല്ലെന്നും കുട്ടിയുടെ പിതാവ് വ്യക്തമാക്കി.

---- facebook comment plugin here -----

Latest