Connect with us

Kerala

നാല് വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കി പൊള്ളിച്ച സംഭവം; അമ്മക്കെതിരെ കേസ്

അങ്കണവാടി വിദ്യാര്‍ഥിയായ മകന്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത

Published

|

Last Updated

കൊല്ലം |  പണമെടുത്തുവെന്ന് ആരോപിച്ച് നാലു വയസുകാരന്റെ കാലില്‍ സ്പൂണ്‍ ചൂടാക്കിവെച്ച് പൊള്ളിച്ച സംഭവത്തില്‍ അമ്മക്കെതിരെ പോലീസ് കേസ്. കിളികൊല്ലൂര്‍ കല്ലുംതാഴം കാപ്പെക്സ് കശുവണ്ടി ഫാക്ടറിക്കു സമീപം അശ്വതി(34) ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

അങ്കണവാടി വിദ്യാര്‍ഥിയായ മകന്‍ മിഠായി വാങ്ങാന്‍ പേഴ്‌സില്‍ നിന്ന് പണമെടുത്തു എന്ന് പറഞ്ഞായിരുന്നു ക്രൂരത.ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പൊതുപ്രവര്‍ത്തകരുടെ ഇടപെടലിലാണ് കിളികൊല്ലൂര്‍ പോലീസ് എത്തി ആശുപത്രിയിലെത്തിച്ചത്. ചായ വീണെന്നാണ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. പിന്നീടാണ് പേഴ്‌സില്‍നിന്ന് പണമെടുത്ത ദേഷ്യത്തില്‍ സ്പൂണ്‍ ചൂടാക്കി കാല്‍ പൊള്ളിച്ചെന്നു സമ്മതിക്കുകയായിരുന്നു. അശ്വതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്

Latest