Connect with us

Kerala

കോഴിക്കോട് നാല് വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള നാലുവയസ്സുകാരന് അമിബീക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പത്തു ദിവസമായി ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കണ്ണൂര്‍ സ്വദേശിയായ കുട്ടിയെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പോണ്ടിച്ചേരിയില്‍ നടത്തിയ വിദഗ്ധ പരിശോധനാഫലമാണ് ഇപ്പോള്‍ വന്നത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ നേരത്തെ കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞയാഴ്ച പയ്യോളി സ്വദേശിയായ പതിനാലുകാരന്‍ അമീബിക് മസ്തിഷ്ക ജ്വരത്തില്‍ നിന്നും രോഗമുക്തി നേടിയിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച ശേഷം രോഗമുക്തി നേടിയ ഇന്ത്യയിലെ ആദ്യ സംഭവമായിരുന്നു ഇത്.

 

Latest