Connect with us

Kerala

തിളച്ച വെള്ളം വീണ് പൊള്ളലേറ്റ നാല് വയസുകാരി മരിച്ചു

കുട്ടിയുടെ കാലില്‍ തിളച്ച വെള്ളം അബദ്ധത്തില്‍ വീഴുകയായിരുന്നു

Published

|

Last Updated

കണ്ണൂര്‍  | തിളച്ച വെള്ളം ദേഹത്തു പതിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാല് വയസുകാരി മരിച്ചു. പാനൂര്‍ തൂവത്തുകുന്നിലെ അബ്ദുല്ല- സുമയത്ത് ദമ്പതികളുടെ മകള്‍ സെയ്ഫ ആയിഷയാണ് മരിച്ചത്.കഴിഞ്ഞ 13നാണ് സംഭവം. കുട്ടിയുടെ കാലില്‍ തിളച്ച വെള്ളം അബദ്ധത്തില്‍ വീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. എല്‍കെജി വിദ്യാര്‍ഥിനിയാണ്.

പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. കൊളവല്ലൂര്‍ പോലീസ് അസ്വഭാവിക മരണത്തിനു കേസെടുത്തു