gunda attack tvm
പോത്തന്‍കോട്ട് നാലംഗ ഗുണ്ടാസംഘം അച്ചനേയും മകളേയും ആക്രമിച്ചു
തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം
തിരുവനന്തപുരം | തലസ്ഥാനത്തെ പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാ ആക്രമണം. നാലംഗ ഗുണ്ടാസംഘം വാഹനം തടഞ്ഞുനിര്‍ത്തി അച്ഛനേയം മകളേയും ആക്രമിച്ചെന്നാണ് പരാതി. വെഞ്ഞാറട് സ്വദേശികള്‍ക്കാണ് മര്‍ദനമേറ്റത്. അക്രമികള്‍ മകളെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.
കല്ലൂരില്‍ സുധീഷ് എന്ന യുവാവിനെ കൊലപ്പെടുത്തിയതിന്റെ നടുക്കം മാറുംമുമ്പേയാണ് പോത്തന്‍കോട്ട് വീണ്ടും ഗുണ്ടാആക്രമണം നടന്നിരിക്കുന്നത്. ഡിസംബര്‍ 11-ാം തീയതിയാണ് സുധീഷിനെ 11 അംഗ ഗുണ്ടാസംഘം വെട്ടിക്കൊന്നത്. അക്രമിസംഘത്തില്‍നിന്ന് രക്ഷപ്പെടാനായി ഒരു വീട്ടില്‍ ഓടിക്കയറിയ സുധീഷിനെ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം വെട്ടിക്കൊല്ലുകയായിരുന്നു. തുടര്‍്‌ന് സുധീഷിന്റെ കാല്‍ വെട്ടിയെടുത്ത് റോഡരികില്‍ വലിച്ചെറിയുകയും ചെയ്തിരുന്നു.
---- facebook comment plugin here -----