Connect with us

Idukki

ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടുകായല്‍ നീന്തിക്കടക്കാന്‍ ഒരുങ്ങി നാലാം ക്ലാസ്സുകാരി

നാളെ രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്ററിലധികം വരുന്ന ദൂരം ഈ പത്ത് വയസ്സുകാരി നീന്തും.

Published

|

Last Updated

വൈക്കം | ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിലെ ഏഴ് കിലോമീറ്റര്‍ ദൂരം നീന്തിക്കടക്കാന്‍ ഒരുങ്ങുകയാണ് വാരപ്പെട്ടി മലമുകളില്‍ വീട്ടില്‍ അജിംസ്- ഫാത്വിമ ദമ്പതികളുടെ മകള്‍ റെയ്സ അജിംസ്. കോതമംഗലം വിമലഗിരി പബ്ലിക് സ്‌കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ് റെയ്‌സ.

നാളെ രാവിലെ എട്ടിന് ആലപ്പുഴ ജില്ലയിലെ അമ്പലക്കടവില്‍ നിന്ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ഏഴ് കിലോമീറ്ററിലധികം വരുന്ന ദൂരം ഈ പത്ത് വയസ്സുകാരി നീന്തും. കോതമംഗലം ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ് പരിശീലകന്‍ ബിജു തങ്കപ്പന്റെ നേതൃത്വത്തില്‍ കുത്തൊഴുക്കുള്ള മൂവാറ്റുപുഴ ആറ്റിലായിരുന്നു പരിശീലനം.

റെയ്സ നീന്തുമ്പോള്‍ അകമ്പടിയായി ഉമ്മ ഫാത്വിമയും ഹയാക്കില്‍ ഉണ്ടാകും. പരിശീലകന്‍ ബിജുതങ്കപ്പനും പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ശിഹാബ് കെ സൈനുവും ചേര്‍ന്ന് നടത്തുന്ന 21ാമത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡിനുള്ള സാഹസിക നീന്തലാണിത്.

കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഏകദേശം രണ്ട് മണിക്കൂര്‍ കൊണ്ട് ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ ശിഹാബ് കെ സൈനു അറിയിച്ചു. ക്ലബ് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള 25 റെക്കോര്‍ഡുകള്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പരിശീലകന്‍ ബിജു താങ്കപ്പന്‍ അറിയിച്ചു.

 

Latest