Connect with us

Kerala

കളിക്കുമ്പോള്‍ ചരല്‍ തെറിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥിയെ വൈദികനായ അധ്യാപകന്‍ തല്ലി പരിക്കേല്‍പ്പിച്ചു

അധ്യാപകനെതിരെ ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പോലീസ് കേസെടുത്തു

Published

|

Last Updated

കുന്നംകുളം | സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുമ്പോള്‍ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ച് നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് വൈദികനായ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം.

കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലാണ് സംഭവം നടന്നത്. സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ ആണ് കുട്ടിയെ മര്‍ദ്ദിച്ചത്. അധ്യാപകനെതിരെ ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുന്നംകുളം പോലീസ് കേസെടുത്തു.

ചെവിയില്‍ പിടിച്ച് തൂക്കി നൂറ് മീറ്ററോളം കുട്ടിയെ വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചതിനു ശേഷം വടികൊണ്ട് ദേഹമാസകലം തല്ലി. കൈകളില്‍ നുള്ളിയതിനാല്‍ തൊലിപൊട്ടുകയും ചെയ്തു. വടി പൊട്ടുംവരെ കുട്ടിയെ അടിച്ചെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അവശനിലയിലായ കുട്ടിയെ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

Latest