cheating
കൂട്ടുകാരന്റെ കൊടും ചതി: ഇറച്ചിയെന്നു പറഞ്ഞു പ്രവാസി വശം കഞ്ചാവ് കൊടുത്തയക്കാന്‍ ശ്രമിച്ച കൂട്ടുകാരന്‍ അറസ്റ്റില്‍
ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി കെ ഷമീം (23) ആണ് അറസ്റ്റിലായത്
മലപ്പുറം | അവധി കഴിഞ്ഞ് ഗള്‍ഫിലേക്കു തിരിച്ചുപോവുന്ന പ്രവാസി വശം ഇറച്ചിയെന്നു പറഞ്ഞു കഞ്ചാവു കൊടുത്തുവിടാന്‍ ശ്രമിച്ച കൂട്ടുകാരന്‍ അറസ്റ്റില്‍. യാത്രക്കുമുമ്പു പൊതി തുറന്നുനോക്കിയതിനാല്‍ പ്രവാസി രക്ഷപ്പെട്ടു.
മലപ്പുറം എടവണ്ണപ്പാറയിലാണ് കൂട്ടുകാരന്റെ ചതി. ഓമാനൂര്‍ സ്വദേശി പള്ളിപ്പുറായ നീറയില്‍ പി കെ ഷമീം (23) ആണ് അറസ്റ്റിലായത്. ഓമാനൂര്‍ പള്ളിപ്പുറായ പാറപള്ളിയാളി ഫൈസല്‍ അവധി കഴിഞ്ഞു തിരിച്ചു പോകുന്നതിനിടെയാണു സുഹൃത്ത് ഷമീം ഇറച്ചിയും മറ്റും ഗള്‍ഫിലെ മറ്റൊരു സുഹൃത്തിനു കൊടുത്തയക്കാന്‍ എത്തിയത്.
ഗള്‍ഫിലുള്ള മറ്റൊരു സുഹൃത്തിനെന്നു പറഞ്ഞു ഷമീം നല്‍കിയ കുപ്പി ലഗേജ് ഒരുക്കുന്നതിനിടെ അഴിച്ചപ്പോഴാണ് ഫൈസലിനു ചതി മനസ്സിലായത്. തുടര്‍ന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഉടന്‍ ഫൈസല്‍ വാഴക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ പരാതിയിലാണു നീറയില്‍ പി കെ ഷമീം അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 10ഓടെയാണ് കേസിനാസ്പദമായ സംഭവം.