Connect with us

Kerala

വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും കുറവ്; നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ കെ എസ് ഇ ബി

95.69 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ആകെയുണ്ടായ ഉപയോഗം. തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗത്തില്‍ വീണ്ടും കുറവ്. 95.69 ദശലക്ഷം യൂണിറ്റാണ് ഇന്നലെ ആകെയുണ്ടായ ഉപയോഗം.

തുടര്‍ച്ചയായി രണ്ടാമത്തെ ദിവസമാണ് ഉപഭോഗം 100 ദശലക്ഷം യൂണിറ്റിന് താഴെ എത്തുന്നത്. പീക്ക് ടൈം ആവശ്യകത 4,585 മെഗാവാട്ട് ആയും കുറഞ്ഞിട്ടുണ്ട്.

ഇതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണത്തില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചു. ഘട്ടം ഘട്ടം ആയി നിയന്ത്രണം ഒഴിവാക്കാനാണ് നീക്കം.

Latest