Kerala
ഓച്ചിറയില്‍ പട്ടാപകല്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമായി മർദിച്ച് നാലംഗസംഘം; മൂന്ന് പേര്‍ പിടിയില്‍
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
![](https://assets.sirajlive.com/2024/03/police-jeep-897x538.jpg)
കൊല്ലം | കൊല്ലം ഓച്ചിറയില്‍ രണ്ട് യുവാക്കളെ നാലംഗ സംഘം പട്ടാപകല്‍ നടുറോഡിലിട്ട് ക്രൂരമായി തല്ലിച്ചതച്ചു. ഓച്ചിറ സ്വദേശികളായ വിനീഷ്,ഷോഭിഷ് എന്നിവര്‍ക്കാണ് ക്രൂരമര്‍ദനമേറ്റത്.ഇന്നലെയായിരുന്നു സംഭവം.
ബാറില്‍ നിന്നും മദ്യപിച്ച് ഇറങ്ങിയ യുവാക്കളെ നാലംഗസംഘം മരക്കഷണവും ഹെല്‍മെറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമോ മുന്‍ പരിചയമോ ഉണ്ടായിരുന്നില്ല. മദ്യപിച്ചിറങ്ങുമ്പോള്‍ ഉണ്ടായ ചെറിയ വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓച്ചിറ പോലീസ് കേസെടുത്ത് മൂന്നുപേരെ അറസ്റ്റു ചെയ്തു. ഒരാളെ ഇനി കണ്ടെത്താനുണ്ട്.പിടിയിലായവര്‍
ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.