Kerala
വയനാട് പുല്‍പ്പള്ളിയില്‍ ഗുണ്ടാലിസ്റ്റില്‍പെട്ട ആളെ കുത്തിക്കൊലപ്പെടുത്തി; പ്രതികള്‍ ഒളിവില്‍
രഞ്ജിത്ത്, അഖില്‍ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്.
![](https://assets.sirajlive.com/2023/03/police-y-897x538.jpg)
കല്‍പ്പറ്റ| വയനാട് പുല്‍പ്പള്ളിയില്‍ ഗുണ്ടാ ലിസ്റ്റില്‍പെട്ട യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പുല്‍പള്ളി എരിയപള്ളി ഗാന്ധിനഗറിലെ റിയാസ് (24) ആണ് മരിച്ചത്. രഞ്ജിത്ത്, അഖില്‍ എന്നിവരാണ് റിയാസിനെ കൊലപ്പെടുത്തിയത്. പ്രതികള്‍ ഒളിവിലാണ്. പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമായി ആരംഭിച്ചു.
കോണ്‍ട്രാക്ടറായ രഞ്ജിത്തിനൊപ്പം ജോലി ചെയ്തിരുന്ന ആളായിരുന്നു റിയാസ്. ഇവര്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ റിയാസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
---- facebook comment plugin here -----