Connect with us

Kerala

പാലക്കാട് അട്ടപ്പാടിയിൽ വനത്തിനുള്ളിൽ കഞ്ചാവ് തോട്ടം കണ്ടെത്തി

34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി പാടവയലില്‍ നിന്നും അഞ്ച്കിലോ മീറ്റര്‍ മാറി വനത്തിനുള്ളില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി. 34 തടങ്ങളിലായി 436 ഓളം കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ചെടികള്‍ക്ക് ഏകദേശം 8 ലക്ഷത്തോളം രൂപ വിപണിമൂല്യമുണ്ടെന്നാണ് എക്‌സൈസ് വ്യക്തമാക്കുന്നത്.

അഗളി റെയിഞ്ച് എക്‌സൈസ് സംഘവും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് തോട്ടം കണ്ടെത്തിയത്. സാമ്പിള്‍ ശേഖരിച്ച ശേഷം കഞ്ചാവ് തോട്ടം ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു.

---- facebook comment plugin here -----

Latest