Connect with us

Kerala

വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

കഴിഞ്ഞ രണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.

Published

|

Last Updated

തൃശൂര്‍ | തൃശൂര്‍ വാല്‍പ്പാറയില്‍ കാട്ടുപോത്ത് ആക്രമണത്തില്‍ അമ്പത്തൊന്നുകാരന്‍ മരിച്ചു. ഷോളയാര്‍ ഡാമിനോട് ചേര്‍ന്നുള്ള മുരുകാളി എസ്‌റ്റേറ്റിലെ അരുണ്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. തോട്ടം തൊഴിലാളിയായ അരുണ്‍ ജോലിക്കു പോകാന്‍ ഇറങ്ങിയപ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്.

തോട്ടത്തില്‍ മറഞ്ഞുനിന്ന കാട്ടുപോത്ത് പാഞ്ഞെത്തി അരുണിനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് അരുണിന്റെ കരച്ചില്‍ കേട്ട്  നാട്ടുകാര്‍ ഓടികൂടി. ഉടന്‍ തന്നെ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.കഴിഞ്ഞ രണ്ടുമാസമായി പ്രദേശത്ത് കാട്ടുപോത്തിന്റെ ആക്രമണം രൂക്ഷമാണെന്നാണ് നാട്ടുകാര്‍ വ്യക്തമാക്കുന്നത്.