Connect with us

Ongoing News

അബൂദബിയില്‍ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം

അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.

Published

|

Last Updated

അബൂദബി| അബൂദബിയില്‍ കെട്ടിടത്തില്‍  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപ്പിടിത്തം.
വ്യാഴാഴ്ച വൈകുന്നേരമാണ് തീപ്പിടിത്തമുണ്ടായത്. ഹംദാന്‍ സ്ട്രീറ്റ് ടൂറിസ്റ്റ് ക്ലബ് ഏരിയയിലെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തില്‍ തീപടര്‍ന്നു പിടിച്ചതെന്ന് അബൂദബി പോലീസ് അറിയിച്ചു.

അബൂദബി സിവില്‍ ഡിഫന്‍സ് അതോറിറ്റി തീപിടിത്തം നിയന്ത്രണവിധേയമാക്കി. തീപ്പിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ല.

Latest