Kerala
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതി പിടിയില്‍
പെണ്‍കുട്ടി സ്‌കൂള്‍ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു
മലപ്പുറം | സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശി സഞ്ജയ് (21) ആണ് പിടിയിലായത്.
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, പെണ്‍കുട്ടി സ്‌കൂള്‍ കഴിഞ്ഞ് വരുന്ന വഴിക്ക് ബൈക്കിലെത്തി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. റബര്‍ ടാപ്പിങ് ജോലിയുമായി ബന്ധപ്പെട്ട് പ്രതി കുടുംബസമേതം രണ്ടു വര്‍ഷമായി മലപ്പുറം എടവണ്ണയില്‍ താമസിച്ചു വരികയായിരുന്നു
---- facebook comment plugin here -----