National
സഹായം ചോദിച്ചെത്തിയ പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്
യെദ്യൂരപ്പയുടെ സഹായം തേടാന്‍ വീട്ടിലെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.

ബെംഗളൂരു | കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്
ബെംഗളൂരു സദാശിവനഗര്‍ പോലീസാണ് കേസെടുത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ കുട്ടിക്കൊപ്പം സ്റ്റേഷനിലെത്തിയാണ് ഇവര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
2024 ഫെബ്രുവരി രണ്ടിനാണ് പരാതിക്കിടയാക്കിയ സംഭവം. യെദ്യൂരപ്പയുടെ സഹായം തേടാന്‍ വീട്ടിലെത്തിയപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി.
---- facebook comment plugin here -----