Connect with us

National

ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

വിശാഖപട്ടണത്തെ പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യ ചെയ്തത്.

Published

|

Last Updated

വിശാഖപട്ടണം | ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടി കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. വിശാഖപട്ടണത്തെ പോളിടെക്നിക് കോളജിലെ വിദ്യാര്‍ഥിനിയായ 17-കാരിയാണ് വീട്ടുകാര്‍ക്ക് സന്ദേശമയച്ച ശേഷം ആത്മഹത്യ ചെയ്തത്.

താന്‍ ലൈംഗീകാതിക്രമത്തിന് ഇരയായെന്നും വീട്ടുകാരോടോ പോലീസിനോടോ പരാതി പറയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നുമാണ്  സന്ദേശത്തിലൂടെ പെണ്‍കുട്ടി അറിയിച്ചത്.

വ്യാഴാഴ്ച രാത്രിയാണ് കുട്ടിയെ കാണാതായത്. എന്നാല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പെണ്‍കുട്ടിയുടെ ഫോണില്‍ നിന്നും മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സന്ദേശം ലഭിക്കുകയായിരുന്നു. അതേസമയം കുട്ടിയുടെ മരണത്തില്‍ കേസെടുത്ത പോലീസ് കോളജ് അധികൃതരേയും മറ്റ് വിദ്യാര്‍ഥികളേയും ചോദ്യംചെയ്ത് വരികയാണ്.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

Latest