Kasargod
എസ് വൈ എസ് മാനവ സഞ്ചാരത്തിന് പ്രൗഢമായ തുടക്കം
രാവിലെ 6 മണിക്ക് ഒമ്പത് കേന്ദ്രങ്ങളില്‍ നടന്ന ഏര്‍ളി ബേര്‍ഡ്‌സ് പ്രഭാത സവാരിയോടെയാണ് മാനവ സഞ്ചാരത്തിന്റെ പരിപാടികള്‍ ആരംഭിച്ചത്.
കാസര്‍കോട് | നിരവധി ചരിത്ര മുന്നേറ്റങ്ങള്‍ക്ക് സാക്ഷിയായ സപ്ത ഭാഷാ സംഗമ ഭൂമിയില്‍ എസ് വൈ എസ് മാനവ സഞ്ചാരത്തിന് ഉജ്ജ്വല തുടക്കം. സാമൂഹിക സൗഹൃദം ശക്തിപ്പെടുത്തലും മാനവികതയെ ഉണര്‍ത്തലും ലക്ഷ്യമിട്ട് സമസ്ത കേരള സുന്നി യുവജന സംഘമാണ് മാനവ സഞ്ചാരം സംഘടിപ്പിക്കുന്നത്. ജില്ലകളില്‍ ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന വ്യത്യസ്ത പരിപാടികളാണ് മാനവ സഞ്ചാരത്തില്‍ ഉണ്ടാകുക.
രാവിലെ 6 മണിക്ക് ഒമ്പത് കേന്ദ്രങ്ങളില്‍ നടന്ന ഏര്‍ളി ബേര്‍ഡ്‌സ് പ്രഭാത സവാരിയോടെയാണ് മാനവ സഞ്ചാരത്തിന്റെ പരിപാടികള്‍ ആരംഭിച്ചത്. 9.30ന് യുവജന പ്രശ്നങ്ങള്‍ ഉയര്‍ത്തി കാസര്‍കോട് ചന്ദ്രഗിരി ജംക്ഷന് സമീപമുള്ള സിഗ്നേചര്‍ മെട്രോ ഹോട്ടലില്‍ ടേബിള്‍ ടോക്കും 11 മണിക്ക് പ്രഫഷണല്‍ , വ്യാപാര വ്യവസായ സംരംഭക മേഖലയിലുള്ള പ്രമുഖരുമായുള്ള ചര്‍ച്ചയും നടന്നു.
12.30ന് കാസര്‍കോഡ് പ്രസ്‌ക്ലബ്ബില്‍ നടന്ന മീഡിയ മീറ്റില്‍ ജാഥാ നായകന്‍ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി മീഡിയ പ്രവര്‍ത്തകരുമായി സംവദിച്ചു. ഉച്ചയ്ക്ക് ഒരു മണിക്ക് കാഞ്ഞങ്ങാട് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ പ്രാസ്ഥാനിക സംഗമവും 3.30ന് സൗഹൃദ ചായയും നടന്നു. വൈകിട്ട് 4ന് മാനവിക സൗഹൃദ സന്ദേശ മുയര്‍ത്തി കാഞ്ഞങ്ങാട് പുതിയ കോട്ട മസ്ജിദ് പരിസരത്തു നിന്നാംരംഭിച്ച ബഹുജന സൗഹൃദ നടത്തത്തില്‍ മത -സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന മാനവസംഗമത്തോടെയാണ് ആദ്യ ദിവസത്തെ മാനവ സഞ്ചാരം സമാപിച്ചത്