Connect with us

Kollam

ഇർസുന്നബവി ഹോം റെന്റിവ്യൂവിന് പ്രൗഢ സമാപനം

ജൂനിയർ വിഭാഗത്തിൽ അക്കാഡമിയ അസ് ഹാബുൽ ബദ്ർ കോഴിക്കോടും സബ് ജൂനിയർ വിഭാഗത്തിൽ മസ്ജിദുൽ ഫതഹ് കൊണ്ടോട്ടിയും പ്രീമിയർ വിഭാഗത്തിൽ ബദറുൽ ഹുദാ പനമരവും ജേതാക്കളായി.

Published

|

Last Updated

കൊല്ലം | ജാമിഅ മദീനതുന്നൂർ ഇർസുന്നബവി ഹോം റെന്റിവ്യു പ്രൗഢമായി സമാപിച്ചു. കേരളത്തിൻറെ വ്യത്യസ്ത ജില്ലകളിലുള്ള ഇർസുന്നബവി ക്യാമ്പസുകളിൽ നിന്നും യൂണിറ്റ് റെന്റിവ്യൂവിലൂടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് മത്സരത്തിൽ മാറ്റുരച്ചത്.

ജൂനിയർ വിഭാഗത്തിൽ അക്കാഡമിയ അസ് ഹാബുൽ ബദ്ർ കോഴിക്കോടും സബ് ജൂനിയർ വിഭാഗത്തിൽ മസ്ജിദുൽ ഫതഹ് കൊണ്ടോട്ടിയും പ്രീമിയർ വിഭാഗത്തിൽ ബദറുൽ ഹുദാ പനമരവും ജേതാക്കളായി.

ജൂനിയർ വിഭാഗത്തിൽ ദാറുൽ ഖുർആൻ പേരാമ്പ്രയിലെ മുഹമ്മദ് ഷാനിഫും സബ്ജൂനിയറിൽ കൊണ്ടോട്ടി മസ്ജിദുൽ ഫത്ഹിലെ ഇസ്മായിൽ വഫായും പ്രീമിയർ വിഭാഗത്തിൽ കൊല്ലം ഖാദിരിയ്യ അക്കാദമിയിലെ മുഹമ്മദ് ഷിയാസും വ്യക്തിഗത ചാമ്പ്യൻമാരായി.

ഇ കെ അബ്ദുൽ ഖാദർ സഖാഫിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന സെഷൻ അഡ്വ: നസിർ കാക്കാന്റയം ഉദ്ഘാടനം ചെയ്തു. ജാമിഉൽ അരീഷ് മാനേജർ ഹബീബ് നൂറാനിയുടെ അദ്ധ്യക്ഷതയിൽ ജാമിഅ മദീനത്തുന്നൂർ പ്രോ റെക്ടർ ആസഫ് മുഹമ്മദ് നൂറാനി റെന്റിവ്യൂ തീമായ ‘സെൻസിങ് ദ സ്പേസസ്’ വിശദീകരിച്ച് മുഖ്യ പ്രഭാഷണം നടത്തി. ‘ഇ കെ മുഹമ്മദ് ദാരിമി; ആത്മാനുഭൂതിയുടെ പാഠങ്ങൾ’ എന്ന വിഷയം ആസ്പദമാക്കി അൽ വാരിസ് മുഹമ്മദ് ജൗഹരി കടക്കൽ പ്രബന്ധവും അവതരിപ്പിച്ചു.

സമസ്ത കേന്ദ്ര മുശാവറ അംഗവും കേരള മുസ്‌ലിം ജമാഅത്ത് കൊല്ലം ജില്ലാ പ്രസിഡണ്ടുമായ എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി ‘ഇർസുന്നബവി; സമകാലിക പ്രായോഗികത’ എന്ന വിഷയത്തിൽ നടന്ന മെമ്മറി ഡയലോഗിന് നേതൃത്വം നൽകി. കേരളപുരം മുസ്‌ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുറഹീം നിസാമി, ടി. കെ. എം. കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അസിസ്റ്റന്റ് പ്രൊഫസർ ഫിറോസ്ഖാൻ എന്നിവർ മുഖ്യാതിഥിയായിരുന്നു.

സമാപന സെഷന് ഇർസുന്നബവി ചീഫ് കോഡിനേറ്റർ ഉവൈസ് നൂറാനി സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ മുഹമ്മദ് അജ്മൽ നൂറാനി നന്ദിയും പറഞ്ഞു. ഉനൈസ് നൂറാനി,ശിഹാബുദ്ദീൻ നൂറാനി, റാഇഫ് നൂറാനി, റശീദുദ്ധീൻ ശാമിൽ ഇർഫാനി തുടങ്ങിയവർ സംബന്ധിച്ചു.

Latest