Kasargod
ഓര്‍ക്കിഡ് എസ്‌പെരന്‍സ ഒമ്പതാം എഡിഷന് പ്രൗഢ സമാപനം
സമാപന സംഗമം ഹാഷിം അഹ്‌സനി കല്ലാച്ചി ഉദ്ഘാടനം ചെയ്തു. ശരീഫ് സഅദി മാവിലാടം അധ്യക്ഷത വഹിച്ചു.
ദേളി | ‘ശ്രുതിമധുര കലയുടെ ബൗദ്ധിക കൂട്ട്’ എന്ന പ്രമേയത്തില്‍ നടന്ന സഅദിയ്യ ദഅവാ കോളജ് വിദ്യാര്‍ഥികളുടെ കലാവിരുന്ന് ‘എസ്‌പെരന്‍സ-24’ ന് പ്രൗഢ സമാപ്തി. സമാപന സംഗമം ഹാഷിം അഹ്‌സനി കല്ലാച്ചി ഉദ്ഘാടനം ചെയ്തു. ശരീഫ് സഅദി മാവിലാടം അധ്യക്ഷത വഹിച്ചു.
ഫലസ്തീന്‍ മുഖ്യ പ്രമേയമാക്കി നടന്ന പരിപാടി ഫലസ്തീന്‍ പുസ്തക പരിചയങ്ങള്‍ കൊണ്ടും ചുവരെഴുത്തുകള്‍ കൊണ്ടും കാണികളുടെ ഹൃദയം കീഴടക്കി. സഅദിയ്യ ദഅവാ കോളജ് വിദ്യാര്‍ഥി ടി എസ് ജവാദ് നിര്‍മ്മിച്ച സ്‌കോഫിസ്റ്റ് സോഫ്റ്റ് വെയര്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ സുഗമമായി നടത്താന്‍ സഹായിച്ചു.
നാല് ദിവസം നീണ്ടുനിന്ന പരിപാടിയില്‍ 170തോളം മത്സരങ്ങള്‍ നടന്നു. മൂന്ന് ഗ്രൂപ്പുകളിലായി നടന്ന മത്സരത്തില്‍ ടീം സമരിയ്യ ഒന്നാം സ്ഥാനവും, ടീം ഖൈസരിയ്യ രണ്ടാം സ്ഥാനവും ടീം ഫിലിസ്തിയ്യ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസോണ്‍ വിഭാഗത്തില്‍ അജ്മല്‍ പള്ളപ്പാടിയും മിഡ് സോണ്‍ വിഭാഗത്തില്‍ എ കെ സുഹൈലും ലോസോണ്‍ വിഭാഗത്തില്‍ ഹാഫിള് മുഹമ്മദ് സഅദും കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.
സയ്യിദ് ഹിബത്തുല്ല തങ്ങള്‍, മുഹിയദ്ധീന്‍ ഫാളിലി വെളിമുക്ക്, സിദ്ധീഖ് സഅദി പേരൂര്‍, ഹുസൈനാര്‍ അദനി കൂട്ടായി, ജാബിര്‍ സഖാഫി ഉദുമ, അബ്ദുല്ല സഅദി കുമ്പള, ഉനൈസ് സഅദി കര്‍ന്നൂര്‍, അനസ് അഹ്‌സനി ആലങ്കോള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌നാസ് ബെങ്കിള സ്വാഗതവും ബാതിഷ കളനാട് നന്ദിയും പറഞ്ഞു.