Connect with us

Kozhikode

പേരോട് ഉസ്താദിന്റെ ഹജ്ജ് പഠന ക്ലാസിന് പ്രൗഢ സമാപനം

താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കും പരുക്ക് പറ്റിയവർക്കും വേണ്ടി പ്രത്യേകം പ്രാർഥന നടത്തി

Published

|

Last Updated

കുറ്റ്യാടി | സിറാജുൽ ഹുദയിൽ നടന്ന പേരോട് ഉസ്താദിന്റെ ഹജ്ജ് പഠന ക്ലാസിന് പ്രൗഢ സമാപനം. രാവിലെ ആരംഭിച്ച ക്യാമ്പിൽ വിവിധ പ്രദേശങ്ങളിൽ നിന്നായി നൂറുകണക്കിനാളുകളാണ് സംബന്ധിച്ചത്. സയ്യിദ് ത്വാഹ സഖാഫി ഉദ്ഘാടനം ചെയ്തു.  പേരോട് അബ്ദുർറഹ്‌മാൻ സഖാഫി ക്ലാസിന് നേതൃത്വം നൽകി.
കഅ്ബയുടെ രൂപമാതൃകയും ചിത്രങ്ങളും ക്ലാസ്സിന് പങ്കെടുത്തവർക്ക് ഹജ്ജിന്റെ കർമങ്ങൾ, പ്രദക്ഷിണം തുടങ്ങിയവ എളുപ്പത്തിൽ മനസ്സിലാക്കാൻ സഹായിച്ചു. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരുന്നു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു.
താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവർക്കും പരുക്ക് പറ്റിയവർക്കും വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. മുത്വലിബ് സഖാഫി പാറാട്, റാഷിദ് ബുഖാരി സംസാരിച്ചു. സയ്യിദ് ഹസൻ, ടി ടി അബൂബക്കർ ഫൈസി, ഇബ്റാഹീം സഖാഫി കുമ്മോളി, മുഹമ്മദ് അസ്ഹരി, അൻവർ സഖാഫി സംബന്ധിച്ചു.