Connect with us

Uae

അബൂദബി ഗ്രാൻഡ് മീലാദ് പരിപാടിക്ക് പ്രൗഢമായ പരിസമാപ്തി

ചടങ്ങിൽ 11 ദിവസം കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമിയുടെ പ്രഭാഷണത്തിൽ നിന്ന് നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ഉംറ സമ്മാനം അബ്ദുന്നാസർ ഹാജി തൃക്കരിപ്പൂരിന് നൽകി.

Published

|

Last Updated

അബൂദബി | തിരുനബി ജീവിതം ദർശനം എന്ന ശീർഷകത്തിൽ അബൂദബി ഐ സി എഫ് സെൻട്രൽ കമ്മിറ്റി നടത്തിവരുന്ന മീലാദ് ക്യാമ്പയിൻ ഭാഗമായുള്ള ഗ്രാൻഡ് മീലാദ് മജ്്ലിസ് സമാപിച്ചു. അബൂദബി ഫോക്്ലോർ തിയേറ്ററിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് പേർ സംബന്ധിച്ചു. ഇന്നലെ വൈകുന്നേരം 6.30ന് ആരംഭിച്ച ബുർദ മജ്‌ലിസിന് ഉസ്മാൻ സഖാഫി തിരുവത്ര, ഹംസ അഹ്‌സനി വയനാട്,  ഹാഫിള് ഖാലിദ്, ഫവാസ് അസ്ഹരി എന്നിവർ നേതൃത്വം നൽകി. എട്ട് മണിക്ക് ആരംഭിച്ച മൗലിദ് സദസിന് ഹാഫിള് അബ്ദുർറശീദ് സഖാഫി, ഇബ്്റാഹിം സഖാഫി, ഉനൈസ് സഖാഫി, അബ്ദുല്ലത്തീഫ് അസ്ഹരി എന്നിവർ നേതൃത്വം നൽകി.തുടർന്ന് നടന്ന സമ്മേളനത്തിൽ ഹംസ അഹ്സനിയുടെ അധ്യക്ഷതയിൽ  കേരള മുസ്്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ‌് കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമി മദ്ഹുർറസൂൽ പ്രഭാഷണം നടത്തി.

ചടങ്ങിൽ പി വി അബൂബക്കർ മൗലവി, സിദ്ദീഖ് അൻവരി,  അബ്ദുർറഹ്‌മാൻ ഹാജി (എം ഡി ബനിയാസ് സ്പൈക്ക്) ഫാത്തിമ മൂസ ഹാജി, കാപ്പാട് ഇബ്‌റാഹീം ഹാജി, അബ്ദുർറഹ്‌മാൻ ഹാജി (അബൂദബി സ്റ്റേഷനറി) പി സി മുഹമ്മദാജി തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ 11 ദിവസം കൂറ്റമ്പാറ അബ്ദുർറഹ്‌മാൻ ദാരിമിയുടെ പ്രഭാഷണത്തിൽ നിന്ന് നടത്തിയ ക്വിസ് പ്രോഗ്രാമിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവർക്ക് കമ്മിറ്റി ഏർപ്പെടുത്തിയ ഉംറ സമ്മാനം അബ്ദുന്നാസർ ഹാജി തൃക്കരിപ്പൂരിന് നൽകി.

എസ് വൈ എസ് മലപ്പുറം ജില്ല അബൂദബി ഘടകം പുറത്തിറക്കിയ മൗലിദ് കിതാബിന്റെ പ്രകാശനം അബ്ദുറഹ്‌മാൻ ഹാജിക്ക് നൽകി നിർവഹിച്ചു. ഐ സി എഫ് നാഷണൽ പ്രസിഡന്റ‌് മുസ്തഫ ദാരിമി കടാങ്കോട് സമാപന ദുആക്ക് നേതൃത്വം നൽകി.അയ്യായിരത്തിലധികം തബറുക്ക് വിതരണവും നടത്തി.മീലാദ് സമിതി കൺവീനർ അയ്യൂബ് ഹാജി കൽപകഞ്ചേരി സ്വാഗതവും ഐ സി എഫ്  വിദ്യാഭ്യാസ സമിതി സെക്രട്ടറി സിദ്ദീഖ് മുക്കം നന്ദിയും പറഞ്ഞു.

Latest