Connect with us

Malappuram

എസ് വൈ എസ് പരിസ്ഥിതി സാക്ഷരതാ സാമയികത്തിന് പ്രൗഢമായ തുടക്കം

പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമയികം സംഘടിപ്പിക്കുന്നത്

Published

|

Last Updated

എടവണ്ണ / പാലപ്പെറ്റ |  പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് സംഘടിപ്പിക്കുന്ന പരിസ്ഥിതി സാക്ഷരതാ സാമയികത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ തല ഉദ്ഘാടനം പാലപ്പെറ്റ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് ടി മുഈനുദ്ധീന്‍ സഖാഫി ഉദ്ഘാടനം ചെയ്തു.

പരിസ്ഥിതി സൗഹൃദ ജീവിതത്തിന് സമൂഹത്തെ പാകപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സാമയികം സംഘടിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ആഗോള വ്യാപകമായി നടക്കുന്ന പരിശ്രമങ്ങളോടുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് എസ് വൈ എസ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. മനുഷ്യന്റെ ആര്‍ത്തിയുടെ അനന്തരഫലമായി സംഭവിച്ച പാരിസ്ഥിതിക കൈയ്യേറ്റങ്ങള്‍ ജീവന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിയിരിക്കുന്ന സാഹചര്യത്തില്‍ യുവാക്കളെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കാന്‍ സാമയികം ലക്ഷ്യമിടുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ എക്കോ ഗാതറിംഗ്, ഉദ്യാന നിര്‍മ്മാണം,വൃക്ഷ തൈ നടല്‍ , ഡോക്യുമെന്ററി പ്രദര്‍ശനം, ഖബര്‍സ്ഥാനുകള്‍ സന്ദര്‍ശക സൗഹൃദമാക്കല്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആദരിക്കല്‍ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ സാമയികത്തിന്റെ ഭാഗമായി നടക്കും. ക്യാമ്പയിന്‍ ഒരു മാസം നീണ്ട് നില്‍ക്കും.
സൈദ് മുഹമ്മദ് അസ്ഹരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സി കെശക്കീര്‍ അരിമ്പ്ര വിഷയാവതരണം നടത്തി. സയ്യിദ് ഹൈദരലി എടവണ്ണ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. പി ടി നജീബ്, ടി അബ്ദുല്‍ നാസര്‍ , പി മുനീര്‍, നിസാം പത്തപ്പിരിയം, മുഹമ്മദ്, ആബിദ് സഖാഫി നേതൃത്വം നല്‍കി. പി കെ മുഹമ്മദ് ശാഫി സ്വാഗതവും മന്‍സൂര്‍ പത്തപ്പിരിയം നന്ദിയും പറഞ്ഞു.

 

Latest