Kerala
മുണ്ടക്കൈയില്‍ ഉണ്ടായത് വന്‍ ദുരന്തം,സാധ്യമായ എല്ലാ സഹായവും നല്‍കും; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
മുഖ്യമന്ത്രി പറഞ്ഞതുപോലെ 2018ലും 2019ലും ഉണ്ടായ വലിയ പ്രളയം അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കോഴിക്കോട് | വയനാട് മുണ്ടക്കൈയത്ത് ഇന്നലെ പുലര്‍ച്ചെയുണ്ടായത് വന്‍ ദുരന്തമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സാധ്യമായ എല്ലാ സഹായവും നല്‍കുമെന്നും വയനാട്ടിലെ ക്യാമ്പുകള്‍ സന്ദര്‍ശിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പറഞ്ഞതുപോലെ 2018ലും 2019ലും ഉണ്ടായ വലിയ പ്രളയം അതിജീവിച്ച കേരളം ഇതും അതിജീവിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ നാം ഒരുമിച്ചിറങ്ങണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 166 ആയി ഉയര്‍ന്നു.
കാണാതായെന്ന് ബന്ധുക്കള്‍ വിവരം നല്‍കിയ 200ഓളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാല്‍, 98 പേരെയാണ് കാണാനില്ലാത്തതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ചൂരല്‍മലയില്‍ സൈന്യം ഇന്ന് രാവിലെ ആറോടെ തന്നെ രക്ഷാദൗത്യം പുനരാരംഭിച്ചിട്ടുണ്ട്. നാല് സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാപ്രവര്‍ത്തനം. ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് എത്തിച്ചേരാന്‍ കൂടുതല്‍ സൈന്യമെത്തുമെന്ന് റിപോര്‍ട്ടുണ്ട്.