Connect with us

Ongoing News

ആസ്‌ത്രേലിയയോട് ഏഴ് ഗോളിന്റെ കനത്ത തോല്‍വി; ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി

1998ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കി ഉള്‍പ്പെടുത്തിയ ശേഷം ഇതുവരെ നടന്ന ഏഴ് എഡിഷനുകളിലും ചാമ്പ്യന്മാരാവുകയെന്ന ഉജ്ജ്വല നേട്ടവും ഈ വിജയത്തോടെ ആസ്‌ത്രേലിയ സ്വന്തമാക്കി.

Published

|

Last Updated

ബെര്‍മിങ്ഹാം | കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെള്ളി. ഫൈനലില്‍ ആസ്‌ത്രേലിയക്ക് മുമ്പില്‍ എതിരില്ലാത്ത ഏഴ് ഗോളിന് തകര്‍ന്നടിഞ്ഞതോടെയാണ് ഇന്ത്യക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. ആറു തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കി ചാമ്പ്യന്മാരായ ആസ്‌ത്രേലിയയുടെ അതിവേഗ ഗെയിമിനു മുമ്പില്‍ കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യക്ക് പിടിച്ചുനില്‍ക്കാനായില്ല. 1998ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കി ഉള്‍പ്പെടുത്തിയ ശേഷം ഇതുവരെ നടന്ന ഏഴ് എഡിഷനുകളിലും ചാമ്പ്യന്മാരാവുകയെന്ന ഉജ്ജ്വല നേട്ടവും ഈ വിജയത്തോടെ ആസ്‌ത്രേലിയ സ്വന്തമാക്കി. അതേസമയം, 2010, 2014, 2022 വര്‍ഷങ്ങളില്‍ ഫൈനല്‍ പ്രവേശിച്ച ഇന്ത്യ മൂന്നിലും ആസ്‌ത്രേലിയയോട് പരാജയപ്പെട്ടു എന്നതും ശ്രദ്ധേയമാണ്.

സെമിയില്‍ ദക്ഷിണാഫ്രിക്കയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്നാണ് ഇന്ത്യ കലാശക്കളിക്ക് അര്‍ഹത നേടിയത്. ഇതേ സ്‌കോറിന് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചായിരുന്നു ആസ്‌ത്രേലിയയുടെ ഫൈനല്‍ പ്രവേശം.

Latest