Connect with us

National

മഹാരാഷ്ട്രയില്‍ ശിവസേന തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണു

ഹെലികോപ്ടറിലെ രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

Published

|

Last Updated

മുംബൈ|മഹാരാഷ്ട്രയിലെ റായ്ഗഡില്‍ ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സ്വകാര്യ ഹെലികോപ്ടര്‍ ലാന്‍ഡിംഗിനിടെ തകര്‍ന്നു വീണു. മഹാഡിലെ താത്ക്കാലിക ഹെലിപാഡില്‍ രാവിലെ ഒന്‍പതരയോടെ ഹെലികോപ്ടര്‍  പൊടുന്നനെ തകര്‍ന്നു വീഴുകയായിരുന്നു. ഹെലികോപ്ടറിലെ രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു. പെലറ്റുമാര്‍ ഹെലികോപ്ടറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇരുവര്‍ക്കും പരിക്കുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

ബാരാമതിയിലെ എന്‍സിപി സ്ഥാനാര്‍ഥി സുപ്രിയ സുലെയുടെ പ്രചാരണത്തിന് ഉദ്ധവ് സേന നേതാവ് സുഷമ ആന്ധരെയെ കൊണ്ടുപോകാന്‍ വന്ന ഹെലികോപ്ടറാണ് തകര്‍ന്നു വീണത്. അപകട സമയത്ത് നേതാക്കളാരും കോപ്ടറിലുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാന്‍ സുഷമ ആന്ധരെ കാറില്‍ പുറപ്പെട്ടു.

 

 

 

Latest