Connect with us

Kerala

പാലക്കാട് വീട്ടുകിണറ്റില്‍ വീണ പന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു

പന്നികളെ ജീവനോടെ പുറത്തെത്തിച്ചാല്‍ ഭീഷണിയാണെന്നും കൊല്ലണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പന്നികളെ വെടിവെച്ചു കൊന്നത്

Published

|

Last Updated

പാലക്കാട്  | പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ വീണ കാട്ടുപന്നിക്കൂട്ടത്തെ വെടിവെച്ച് കൊന്നു. കാക്കത്തോട്ടില്‍ ബാബുവിന്റെ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പന്നിക്കൂട്ടം വീണത്.

അഞ്ച് പന്നികളാണ് കിണറ്റില്‍ വീണത്.തുടര്‍ന്ന് പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.

പന്നികളെ ജീവനോടെ പുറത്തെത്തിച്ചാല്‍ ഭീഷണിയാണെന്നും കൊല്ലണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് പന്നികളെ വെടിവെച്ചു കൊന്നത്. വടമിട്ട് കുരുക്കിയ ശേഷമാണ് പന്നികളെ വെടിവെച്ചത്. ഇവയെ പീന്നീട് പുറത്തെടുത്തു. ജനവാസ മേഖലയിലെ കിണറ്റിലാണ് പന്നികള്‍ വീണത്. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു

Latest