wild jumbo
തൃശൂര്‍ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടമിറങ്ങി
ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു.
തൃശൂര്‍ | തൃശൂര്‍ പാലപ്പിള്ളിയിൽ കാട്ടാനക്കൂട്ടമെത്തി. റബ്ബർ തോട്ടത്തിലാണ് ആനക്കൂട്ടമുള്ളത്. അതേസമയം, പിള്ളത്തോട് പാലത്തിനടുത്ത് ഒറ്റയാൻ ഇറങ്ങി. അതിരാവിലെ ആനയെക്കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് പരുക്കേറ്റു.
15ലധികം ആനകളാണ് കൂട്ടത്തിലുള്ളത്. ഫീൽഡ് നമ്പർ 89, 90 എന്നിവയിലാണ് ആനക്കൂട്ടം ഇറങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പാലപ്പിള്ളി മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.
ഭയന്ന് ഓടുന്നതിന് ഇടയിലാണ് പ്രസാദ് എന്ന ടാപ്പിംഗ് തൊഴിലാളിയുടെ മുട്ടിന് പരുക്കേറ്റത്. ആളുകള്‍ ബഹളം വച്ചതോടെ ആന റോഡ് മുറിച്ച് കടന്ന് തൊട്ടടുത്തുള്ള തോട്ടത്തിലേക്ക് ഓടിമാറി.
---- facebook comment plugin here -----