Connect with us

Kerala

എറണാകുളം വെള്ളാരംകുത്തില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു

കാട്ടാന ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രദേശത്ത് വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് നാട്ടുാകാര്‍ ആവശ്യപ്പെടുന്നത്.

Published

|

Last Updated

കൊച്ചി | എറണാകുളത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. കുട്ടമ്പുഴ മണികണ്ഠന്‍ ചാലിലാണ് സംഭവം. വെള്ളാരംകുത്ത് സ്വദേശി ശാരദയുടെ വീടാണ് കാട്ടനക്കൂട്ടം തകര്‍ത്തത്. വീട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സംഭവ സമയം വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയൊരപകടം ഒഴിവായി.

ശാരദയുടെ വീടിന് സമീപത്തെ വീടിന്റെ അടുക്കള ഭാഗവും കാട്ടനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെയാണ് ആനകളുടെ ആക്രമണം വീടിനു നേരെയുണ്ടായത്.
വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന ശാരദ രാത്രികാലങ്ങളില്‍ ബന്ധു വീട്ടിലേക്ക് മാറിത്താമസിക്കുന്നത് പതിവായിരുന്നു. ശനിയാഴ്ച രാത്രിയും ബന്ധുവീട്ടിലായതിനാലാണ് ശാരദ രക്ഷപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടാന ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രദേശത്ത് വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് നാട്ടുാകാര്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest