Kerala
അതിരപ്പിള്ളിയില്‍ കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം
അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്
തൃശൂര്‍ | അതിരപ്പിള്ളി വാഴച്ചാലില്‍ കാറിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. കുന്നംകുളം സ്വദേശി ശ്രീരാഗും സംഘവും സഞ്ചരിച്ച കാറിന് നേരെയായിരുന്നു കാട്ടാനയുടെ പരാക്രമം. അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്കാണ്.
ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. വാല്‍പ്പാറയിലേക്ക് പോവുകയായിരുന്ന കാറിന് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ കാറിലുള്ളവര്‍ പകര്‍ത്തിയിരുന്നു. ആനയുടെ ആക്രമണത്തില്‍ കാര്‍ ഭാഗികമായി തകര്‍ന്നു.
---- facebook comment plugin here -----