Saudi Arabia
സിറിയൻ വിദേശകാര്യ മന്ത്രി അസദ് അൽ ഷൈബാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം സഊദിയിലെത്തി
ഡിസംബര്‍ എട്ടിന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദിനെ പുറത്തക്കിയതിന് ശേഷമുള്ള വിദേശകാര്യ മന്ത്രിയുടെ ആദ്യ രാജ്യാന്തര യാത്രയാണിത്.
റിയാദ്| സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ഷിബാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സിറിയന്‍ പ്രതിനിധി സംഘം സഊദി അറേബ്യയില്‍ എത്തിയതായി സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു
ഡിസംബര്‍ എട്ടിന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അസദിനെ പുറത്തക്കിയതിന് ശേഷമുള്ള വിദേശകാര്യ മന്ത്രിയുടെ ആദ്യ രാജ്യാന്തര യാത്രയാണിത്. നേരത്തെ സഊദി സന്ദര്‍ശിക്കുന്നതിനായി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്റെ ക്ഷണം ലഭിച്ചിരുന്നു
പ്രതിനിധി സംഘത്തെ റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സഊദി വിദേശകാര്യ ഉപമന്ത്രി വലീദ് ബിന്‍ അബ്ദുള്‍കരീം അല്‍ ഖരീജിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.സിറിയന്‍ പ്രതിനിധി സംഘത്തില്‍ പ്രതിരോധ മന്ത്രി മുര്‍ഹാഫ് അബു ഖസ്റയും, ജനറല്‍ ഇന്റലിജന്‍സ് മേധാവി അനസ് ഖത്താബും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അനുഗമിക്കുന്നുണ്ട്.