Connect with us

kappad beach

കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരിക്കായി കൊണ്ടുവന്ന കുതിര ചത്തു

പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു

Published

|

Last Updated

കോഴിക്കോട് | കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സവാരിക്കായി കൊണ്ടുവന്ന കുതിര ചത്തു. തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച കുതിരയാണ് ചത്തത്.

രണ്ടാഴ്ച മുമ്പു കുതിരക്ക് നായയുടെ കടിയേറ്റിരുന്നു. തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പേവിഷബാധ സംശയിച്ചിരുന്നു. കുതിരയുടെ തലച്ചോറില്‍ നിന്നുള്ള ശ്രവം പരിശോധനയ്ക്ക് അയക്കും. അടുത്ത് ഇടപഴകിയവരോടും ഉടമസ്ഥനോടും ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

 

കുതിരയില്‍ പേവിഷബാധയുടെ ലക്ഷണങ്ങള്‍ കണ്ടതോടെ ഡോക്ടര്‍മാര്‍ കുതിരയെ പരിശോധിച്ചിരുന്നു. മൂന്നോ നാലോ ദിവസം കൂടി ജീവിച്ചിരുന്നേക്കാമെന്നാണ് പരിശോധനക്ക് ശേഷം ഡോക്ടര്‍മാര്‍ പറഞ്ഞത്.അവശനിലയിലായിരുന്ന കുതിര ആഹാരമൊന്നും കഴിക്കുന്നുണ്ടായിരുന്നില്ല. നില്‍ക്കാനോ എഴുന്നേല്‍ക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു കുതിര.

കുതിരപ്പുറത്ത് സവാരി നടത്തിയവര്‍ മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കുതിര സവാരി ചെയ്തിട്ടുള്ളവര്‍ ആരോഗ്യ കേന്ദ്രത്തിലെത്തി പ്രതിരോധ മാര്‍ഗം സ്വീകരിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

 

---- facebook comment plugin here -----

Latest