Connect with us

Kerala

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു; പ്രതികള്‍ പിടിയില്‍

ഹോട്ടല്‍ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന്റെ കൈയ്ക്കാണ് വെട്ടേറ്റത്.

Published

|

Last Updated

തിരുവനന്തപുരം| കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണത്തില്‍ ഹോട്ടല്‍ ജീവനക്കാരന്റെ കൈയ്ക്ക് വെട്ടേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ആക്രമണമുണ്ടായത്. കഴക്കൂട്ടം ജംഗ്ഷനിലെ കല്‍പ്പാത്തി ഹോട്ടലിലെ ജീവനക്കാരനായ വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്മാന്‍ (23) ആണ് ആക്രമണത്തിന് ഇരയായത്.

നിരവധി കേസുകളില്‍ പ്രതിയായ കഴക്കൂട്ടം സ്വദേശി വിജീഷ്, സഹോദരന്‍ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. വധശ്രമമടക്കമുള്ള നിരവധി കേസുകളില്‍ പ്രതികളാണ് ഇവര്‍. ആക്രമണം നടത്തിയ ശേഷം ഇവര്‍ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രതികളെ പിടികൂടി. ഒരാഴ്ച മുന്‍പ് വിനീഷ് മദ്യപിച്ച് ഹോട്ടലിലെത്തി പണം ആവശ്യപ്പെട്ട് വഴക്കുണ്ടാക്കിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇപ്പോഴത്തെ ആക്രമണമെന്ന് പോലീസ് വ്യക്തമാക്കി.

 

 

Latest