Connect with us

Kerala

കുഴല്‍പ്പണ സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്തു; തിരൂര്‍ സതീശന്റെ ആദ്യ മൊഴി പുറത്ത്

കൊടകരയില്‍ നഷ്ടപ്പെട്ടത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആരും പറഞ്ഞില്ല.

Published

|

Last Updated

തൃശൂര്‍ | കുഴല്‍പ്പണ കേസില്‍ ബി ജെ പി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ആദ്യ മൊഴി പുറത്ത്. പ്രത്യേക പോലീസ് സംഘത്തിന് സതീശന്‍ നല്‍കിയ മൊഴിയാണ് പുറത്തായത്.

നേതാക്കള്‍ പറഞ്ഞ പ്രകാരം കുഴല്‍പ്പണ സംഘത്തിന് ഹോട്ടലില്‍ മുറിയെടുത്തതായി മൊഴിയില്‍ പറയുന്നു. ധര്‍മ്മരാജനെ ഓഫീസില്‍ വന്ന് കണ്ട പരിചയമാണുള്ളത്. കൊടകരയില്‍ നഷ്ടപ്പെട്ടത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് ആരും പറഞ്ഞില്ല. ബി ജെ പി ഓഫീസില്‍ 6.3 കോടി രൂപ വന്ന കാര്യം അറിയില്ല.

പണച്ചാക്കിന്റെ കാര്യം പഴയ മൊഴിയില്‍ പരാമര്‍ശിക്കുന്നില്ല. കുഴല്‍പ്പണ ഇടപാടുകാരന്‍ ധര്‍മ്മരാജനെ അറിയാമെന്നും എന്നാല്‍, ധര്‍മ്മരാജന്‍ പിക്കപ്പില്‍ വന്ന് പണമിറക്കുന്നത് കണ്ടിട്ടില്ലെന്നും മൊഴിയിലുണ്ട്.

Latest