Connect with us

Kerala

കാസര്‍കോട് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്; പ്രശ്‌നത്തിന് പിന്നാലെ ഒരു വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു

ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

കാസര്‍കോട്| കാസര്‍കോട് ചിത്താരിയില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ആരാധകരുടെ കൂട്ടത്തല്ല്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. തെക്കുംപുറം സ്വദേശി റാഫി, ബാസിത്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. പ്രശ്‌നത്തിന് തുടര്‍ച്ചയായി പൂച്ചക്കാട് ഒരു വീടിന് പെട്രോള്‍ ഒഴിച്ച് തീയിട്ടു.

ചിത്താരി ഹസീന സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തിന്റെ ഫൈനലിന് ശേഷമായിരുന്നു ആരാധകരുടെ കൂട്ടത്തല്ല് നടന്നത്. വിജയികളായ യംഗ് ഹീറോസ് പൂച്ചക്കാടിന്റെ ആരാധകരാണ് കളിക്കളത്തില്‍ ഇറങ്ങി യുവാക്കളെ മര്‍ദ്ദിച്ചതെന്നാണ് പരാതി. വാക്ക് തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു.

പൂച്ചക്കാട് റഹ്മത്ത് റോഡിലെ കെഎം ഫൈസലിന്റെ വീടിനാണ് രണ്ട് ബൈക്കുകളില്‍ എത്തിയ സംഘം പെട്രോള്‍ ഒഴിച്ച് തീയിട്ടത്. വീട്ടിലെ ഫര്‍ണീച്ചറുകള്‍ അടക്കം കത്തി നശിച്ചു. സംഭവ സമയത്ത് ഫൈസലിന്റെ ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

 

Latest