Connect with us

wild elephant attack

അട്ടപ്പാടിയില്‍ ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു

അഗളി പ്ലാമരം കാവുണ്ടിക്കല്‍ ഇ എം എസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് മരിച്ചത്

Published

|

Last Updated

പാലക്കാട് |  അട്ടപ്പാടിയില്‍ വീട്ടുമുറ്റത്തുവെച്ച് യുവതി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. അഗളി പ്ലാമരം കാവുണ്ടിക്കല്‍ ഇ എം എസ് കോളനിയിലെ ശിവരാമന്റെ ഭാര്യ മല്ലീശ്വരിയാണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു അപകടം. വീട്ട്മുറ്റത്ത് ആനയിറങ്ങിയത് ശ്രദ്ധയില്‍പ്പെട്ട ശിവരാമനും കുടുബവും ഇതിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതിനിടെ പെടന്ന് അടുത്തെത്തിയപ്പോള്‍ മല്ലീശ്വരിക്ക് ഓടിരക്ഷപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആനയുടെ ആക്രമണത്തിന് ഇരയായ മല്ലീശ്വരി സംഭവസ്ഥലത്തുവെച്ച് മരണപ്പെടുകയായിരുന്നു.