Connect with us

Kerala

മുതലപ്പൊഴിയില്‍ കൂറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി

ബാര്‍ജിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ വടംകെട്ടി പുറത്തെത്തിച്ചു.

Published

|

Last Updated

തിരുവനന്തപുരം | മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ പെട്ട് കൂറ്റന്‍ ബാര്‍ജ് പുലിമുട്ടിലേക്ക് ഇടിച്ചുകയറി. ഇന്ന് രാവിലെ 10.30ഓടെയായിരുന്നു അപകടം. വിഴിഞ്ഞത്തേക്ക് പുറപ്പെട്ട ബാര്‍ജാണ് അഴിമുഖത്തെ തിരയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടില്‍ ഇടിച്ചത്. ബാര്‍ജിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ വടംകെട്ടിയാണ് പുറത്തെത്തിച്ചത്. ഇവരില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു.

സാബിര്‍ ഷെയ്ഖ്, സാദഅലിഗഞ്ചി എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര്‍ജിലുണ്ടായിരുന്ന ഹരിന്ദ്ര റോയ്, മിനാജുല്‍ ഷൈക്ക്, മനുവാര്‍ ഹുസൈന്‍ എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

അഴിമുഖത്ത് നിന്നും നീക്കുന്ന മണല്‍ പുറംകടലില്‍ നിക്ഷേപിക്കുന്നതിനായാണ് മാസങ്ങള്‍ക്ക് മുമ്പ് ബാര്‍ജ് മുതലപ്പൊഴിയില്‍ എത്തിച്ചത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കം നിലച്ചു. ഇതോടെയാണ് ബാര്‍ജ് വിഴിഞ്ഞത്തേക്ക് പുറപ്പെട്ടത്.

Latest