Business
ഓഹരി വിപണിയിൽ വൻ ഇടിവ്; നിക്ഷേപകർക്ക് നഷ്ടം 13 ലക്ഷം കോടി രൂപ
സെൻസെക്‌സ് 906 പോയിന്റ് ഇടിഞ്ഞ് 72,761ൽ ക്ലോസ് ചെയ്തു
മുംബൈ | ഓഹരി വിപണിയിൽ വൻ ഇടിവ്. സെൻസെക്‌സ് 906 പോയിന്റ് ഇടിഞ്ഞ് 72,761ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 338 പോയിന്റ് ഇടിഞ്ഞ് 21,997 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സെൻസെക്‌സിലെ 30 ഓഹരികളിൽ 23 എണ്ണവും ഇടിഞ്ഞു.
സ്‌മോൾ ക്യാപ്, മിഡ്‌ക്യാപ് സൂചികകളിലും ഇന്ന് ഇടിവ് രേഖപ്പെടുത്തി. സ്‌മോൾക്യാപ് സൂചിക 2,189 പോയിന്റ് (5.11%) ഇടിഞ്ഞ് 40,641 ൽ ക്ലോസ് ചെയ്തു. അതേസമയം മിഡ്‌ക്യാപ് സൂചിക 1,646 പോയിന്റ് (4.20%) ഇടിഞ്ഞ് 37,591 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിലെ ഇടിവ് മൂലം നിക്ഷേപകർക്ക് 13 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്നലെ ഓഹരി വിപണിയുടെ വിപണി മൂല്യം 385 ലക്ഷം കോടി രൂപയായിരുന്നു. അത് ഇന്ന് 372 ലക്ഷം കോടി രൂപയായി കുറഞ്ഞു. അതായത് വിപണി മൂല്യത്തിൽ 13 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.