Connect with us

National

ഹൈദരബാദിലെ പടക്കക്കടകളില്‍ വന്‍ തീപിടുത്തം

തീ പടര്‍ന്ന് തൊട്ടടുത്തുള്ള ഫുഡ് കോര്‍ട്ടിലെ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

Published

|

Last Updated

ഹൈദരാബാദ്| ഹൈദരാബാദിലെ രാജേന്ദ്രനഗറില്‍ പടക്കകടകളില്‍ വന്‍ തീപിടുത്തം. ദീപാവലിക്ക് വില്‍ക്കാന്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കടകളിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ തീപിടിത്തമുണ്ടായത്. തീ പടര്‍ന്ന് തൊട്ടടുത്തുള്ള ഫുഡ് കോര്‍ട്ടിലെ സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

സംഭവം അര്‍ദ്ധരാത്രിയായതിനാല്‍ ഫുഡ് കോര്‍ട്ടിലും പടക്കക്കടകളിലും ആളുകളുണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സ് പെട്ടെന്ന് തന്നെ എത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നും പടക്കക്കടകള്‍ക്ക് പെര്‍മിറ്റുണ്ടായിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

 

 

Latest