Connect with us

Kerala

എലത്തൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വൻ തീപിടുത്തം; കാർ കത്തി നശിച്ചു

മീറ്ററുകൾ അകലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ്റെ പെട്രോൾ പമ്പുള്ളതും ആശങ്കക്കിടയാക്കുന്നുണ്ട്.

Published

|

Last Updated

കോഴിക്കോട് | എലത്തൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത് വാഹനങ്ങൾ നിർത്തിയിട്ട ഭാഗത്ത് വൻ തീപിടുത്തം. സമീപത്ത് നിർത്തിയിട്ടിരുന്ന കാർ പൂർണമായി കത്തി നശിച്ചു.  തൊട്ടടുത്ത് നിർത്തിയിട്ട മറ്റ് വാഹനങ്ങളിലേക്ക് തീപടരുന്നതിൻ്റെ മുമ്പ് തന്നെ നാട്ടുകാവാഹനങ്ങൾ നീക്കംചെയ്തു. അടുത്തുണ്ടായിരുന്ന മരത്തിനും തീപിടിച്ചു.

റെയിൽവേ സ്റ്റേഷന് എതാനും മീറ്ററുകൾ അകലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ്റെ പെട്രോൾ പമ്പുള്ളത് ആശങ്കക്കിടയാക്കിയിരുന്നു. എന്നാൽ, അഗ്നിശമന സേനയുടെയും പോലീസിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്ന സമയോചിത ഇടപെടൽ തീ നിയന്ത്രണ വിദേയമാക്കി.

സമീപത്തുണ്ടായിരുന്ന ചപ്പ് ചവർ കത്തിക്കുന്നതിനിടെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു. തീപിടച്ച പെയിൻ്റ് ബക്കറ്റ് പൊട്ടിത്തെറിച്ചപ്പോഴാണ് വാഹനത്തിലേക്ക് തീപടർന്നതെന്ന് പോലീസ് പറഞ്ഞു.

Latest