Connect with us

Ongoing News

ഗൂഗിൾ പുറംതള്ളുന്ന കാർബൺ അളവിൽ വൻ വർധന

കഴിഞ്ഞ വർഷം മാത്രം 1.43 കോടി മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് ഗൂഗിൾ പുറംതള്ളിയത്.

Published

|

Last Updated

വാഷിംഗ്ടൺ | ആഗോള ടെക് ഭീമനായ ഗൂഗിൾ വർഷം പുറംതള്ളുന്ന കാർബൺ ഡൈ ഓക്സൈഡിന്റെ അളവിൽ വൻവർദ്ധന. കഴിഞ്ഞ വർഷം മാത്രം 1.43 കോടി മെട്രിക് ടൺ കാർബൺ ഡൈ ഓക്സൈഡ് ആണ് ഗൂഗിൾ പുറംതള്ളിയത്. 2019 നെ അപേക്ഷിച്ച് 48% ആണ് വർധന. 2024ലെ കമ്പനിയുടെ പരിസ്ഥിതി റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളുന്നതിൽ 13% വർദ്ധനയുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം 2030ഓടെ കാർബൺ രഹിത ഊർജ്ജത്തിൽ പ്രവർത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നും ഗൂഗിൾ പറയുന്നുണ്ട്.

ദുരന്തങ്ങൾ പ്രവചിക്കാനും കാലാവസ്ഥ വ്യതിയാനം നേരിടാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നതിനെ റിപ്പോർട്ടിൽ ഗൂഗിൾ പിന്തുണയ്ക്കുന്നുണ്ട്. എഐയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുടെയും മറ്റും ഭാഗമായി തങ്ങളുടെ ഊർജ ഉപയോഗം വൻതോതിൽ വർദ്ധിച്ചതായി ഗൂഗിൾ അവകാശപ്പെടുന്നുണ്ട്. ഇതാണ് കാർബൺ പുറന്തള്ളൽ നിരക്ക് വർദ്ധിക്കാൻ ഇടയായതെന്നും കമ്പനി ന്യായീകരിക്കുന്നു.

എഐ ചാറ്റ് ബോട്ടുകൾ പ്രവർത്തിപ്പിക്കാൻ കൂടുതൽ ഊർജ്ജം വേണ്ടിവരുന്നുണ്ടെന്നും അത് കുറയ്ക്കാനുള്ള ശ്രമത്തിലാണെന്നും അമേരിക്കൻ കമ്പനി പറഞ്ഞു.

Latest