shark in shore
തുമ്പ കടപ്പുറത്ത് വമ്പന്‍ സ്രാവ് കരക്കടിഞ്ഞു; തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ചത്തു
സ്രാവ് ജീവനോടെ കരക്കടിഞ്ഞത് അപൂർവാണെന്ന് നാട്ടുകാർ പറയുന്നു.
തിരുവനന്തപുരം | തുമ്പ കടപ്പുറത്ത് കരക്കടിഞ്ഞ വമ്പൻ ഉടുമ്പന്‍ സ്രാവ് ചത്തു. സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാൻ മത്സ്യത്തൊഴിലാളികൾ കഠിന ശ്രമം നടത്തിയിരുന്നു. എന്നാൽ, വൈകാതെ ചാവുകയായിരുന്നു. സ്രാവ് ജീവനോടെ കരക്കടിഞ്ഞത് അപൂർവാണെന്ന് നാട്ടുകാർ പറയുന്നു. നേരത്തെ ചത്ത സ്രാവുകൾ പലയിടങ്ങളിലും കരക്കടിഞ്ഞിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒരു സംഭവം അപൂർവമാണെന്ന് മത്സ്യത്തൊഴിലാളികളും പറയുന്നു.
ദേഹത്ത് വല കുരുങ്ങിയ നിലയിലാണ് സ്രാവ് കരക്കടിഞ്ഞത്. ഇത് മീൻപിടിത്തത്തിനിടയിൽ കുരുങ്ങിയതല്ലെന്നാണ് വിവരം. ഇതിന് രണ്ട് ടണ്ണോളം ഭാരംവരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
---- facebook comment plugin here -----